Ticker

6/recent/ticker-posts

ആൻ്റിബയോടിക് ദുരുപയോഗം സാമൂഹിക വിപത്ത്:അഡ്വ: സച്ചിൻ ദേവ് എം.എൽ എ

കോഴിക്കോട് :  ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടീരിയ ഒരു പൊതുജനാരോഗ്യപ്രശ്നം മാത്രമല്ല വൻ സാമൂഹിക വിപത്തായി മാറിയെന്നും ആൻ്റിബയോടിക് മരുന്നിൻ്റെ ദുരുപയോഗത്തിനെതിരെ ഫാർമ സമൂഹം കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്നും അഡ്വ :സച്ചിൻ ദേവ് എം എൽ എ പറഞ്ഞു.
കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിവിധ ഫാർമസി കോളേജുകളുടേയും ഫാർമസിസ്റ്റ്സ് സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ഫാർമസി വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ എ .

സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡണ്ട് ശ്രീ. ഒ.സി നവീൻ ചന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: പ്രവീൺരാജ് , 
ഡോ: വിനയ .ഒ.ജി., ഡോ:അന്ജന ജോൺ, ഡോ:ബിജു. സി.ആർ, ഹംസ കണ്ണാട്ടിൽ,സി ബാലകൃഷ്ണൻ , സുധീർ ബാനു, മഹമൂദ് മൂടാടി , രഞ്ജിത് പി കെ , എന്നിവർ സംസാരിച്ചു. ടി. സതീശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവീൻലാൽ പാടിക്കുന്ന് നന്ദി രേഖപ്പെടുത്തി.  പൊതുരംഗത്ത് വിവിധ മേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച മഹമൂദ് മൂടാടി ,ശ്രീമതി മൈസിൻ, രാധാകൃഷ്ണൻ പേരാമ്പ്ര,അഷ്റഫ് കീടൽ,ജയപ്രസാദ് സി കെ  എന്നിവരെ  ചടങ്ങിൽ ആദരിച്ചു .
തുടർന്ന് ഫാർമ ക്വിസ് , കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments