Ticker

6/recent/ticker-posts

തിക്കോടിയിലെ അടിപ്പാത പ്രശ്നം പഠിക്കാൻ വേണ്ടി രാജ്യസഭാംഗം ഡോ.പി.ടി ഉഷ തിക്കോടിയിലെത്തി.

തിക്കോടിയിലെ അടിപ്പാത ആവശ്യം പഠിക്കാനും, പരിഹാര നിർദ്ദേശം വെക്കാനുമായി രാജ്യസഭാംഗം ഡോ.പി.ടി ഉഷ എംപി തിക്കോടി യിൽ സന്ദർശനം നടത്തി .വിവിധ സമര സമിതികളും, രാഷ്ട്രീയ പാർട്ടിനേതാക്കളും  നിവേദനം നൽകി. ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു

കോരിച്ചൊരിയുന്ന മഴയെത്തും നൂറുകണക്കിന് ആളുകളാണ് വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എംപിയെ കാണാൻ എത്തിയത് .വിവിധ സംഘടനകൾ എംപിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഖി ഫിൽ, എ .കെ ബൈജു,  മുരളീധരൻ ,രാഘവൻ, അമ്പിളി,കെ .പി രമേശൻ, എസ്.വി.രവീന്ദ്രൻ, എം .സി ഷറഫുദ്ദീൻ, ദിവാകരൻ, സഹദ് പുറക്കാട്, എന്നിവർ എംപിയെ അനുഗമിച്ചു.

Post a Comment

0 Comments