Ticker

6/recent/ticker-posts

40 പന്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ അടിച്ചു കയറി

sanju

ബംഗ്ലാദേശിനെതിരെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ കേവലം 40 പന്തിൽ സെഞ്ച്വറി നേടി സഞ്ജു സാംസൺ 22 പന്തുകളിൽ നിന്ന് അർദ്ധശതകം പൂർത്തിയാക്കിയ സഞ്ജു അതിവേഗം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. സഞ്ജുവിന്റെ പ്രഥമ അന്താരാഷ്ട്ര ടി ട്വൻറി സെഞ്ച്വറിയാണ് ഇത് ഇന്ത്യൻ താരം നേടുന്ന വേഗമേറിയ രണ്ടാം ശതകമാണ് സഞ്ജു സാംസങ് ഇന്ന് നേടിയത്
' 11 ഫോറുകളും 8 സിക്സറുകളും  നേടിയ സഞ്ജു 47 പന്തുകളിൽ നിന്ന് 111 റൺസ് നേടി പുറത്തായി.റോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു അഭിഷേക് ശർമയെ (4 ) തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും നായകൻ സൂര്യകുമാർ യാദവിൻ്റെ കൂടെ 35 പന്തിൽ 75 റൺ സഞ്ജു അടിച്ചു കയറുകയായിരുന്നു. സഞ്ജുവിന് പിന്നാലെ സൂര്യകുമാർ യാദവും പുറത്തായെങ്കിലും പിന്നീട് എത്തിയ പരാഗും ഹാർദിക് പാണ്ഡ്യയും ബംഗ്ലാ നിരയെ തല്ലിച്ചതക്കുകയാണ് ഉണ്ടായത് ഒടുവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 297 എന്ന നിലയിലേക്ക് ഉയർന്നു

Post a Comment

0 Comments