Ticker

6/recent/ticker-posts

ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി എൻ സായിബാബ അന്തരിച്ചു

ഡൽഹി സർവ്വകലാശാല മുൻ അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജി എൻ സായിബാബ ( 57 )അന്തരിച്ചു ഹൈദരാബാദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സായിബാബ ശനിയാഴ്ച രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
 പ്രധാനമന്ത്രിയെ വധിക്കാൻ മാവോവാദികൾ പദ്ധതി ഇട്ടെന്നും സായിബാബക്ക് പങ്കുണ്ടെന്നും ആരോപിച്ചെടുത്ത കേസിൽ 2024 മാർച്ച് 5നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തമാക്കിയത്. സായിബാബ അടക്കം ആറു പേരായിരുന്നു കോടതി കുറ്റവിമുക്തരാക്കിയത്.
 ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല എന്നതാണ് കോടതി കണ്ടെത്തിയത് ഈ കേസിൽ 2014 മുതൽ 2024 വരെ ജയിലിൽ ആയിരുന്നു അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വീൽചെയറിൽ ആയിരുന്നു  സായിബാബ .   2003 മുതൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ  രാംലാൽ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു സായിബാബ . മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതോടെ 2014 അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണ് ഉണ്ടായത്.

Post a Comment

0 Comments