Ticker

6/recent/ticker-posts

ദുബായിൽ നടന്ന പത്താമത് അറബിക് കോൺഫറൻസിൽ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധം മലയാളിയായ ഡോ: യൂസഫ് മുഹമ്മദ് നദ്‌വിയുടേത്

ദുബായ്  ഇൻറർനാഷണൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജിൻ്റെ അഭിമുഖത്തിൽ ഒക്ടോബർ 10 -12 തിയ്യതികളിൽ ദുബായിൽ നടന്ന പത്താമത്  അറബി കോൺഫറൻസിൽ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധം മലയാളിയായ ഡോ: യൂസഫ് മുഹമ്മദ് നദ്‌വിയുടേതാണ്. 85 ഓളം രാജ്യങ്ങളിൽ നിന്ന് വന്ന 700 ലേറെ പ്രബന്ധങ്ങളിൽ തെരഞ്ഞെടുത്ത 15 പ്രബന്ധങ്ങളിൽ ഒന്നാണ് ഡോക്ടർ യൂസഫ് മുഹമ്മദ് നദ്‌വി യുടെ ഇന്ത്യയിലെ
 അറബിക് പീർ റിവ്യൂഡ് ജേണലുകൾ അറബി ഗവേഷണ രംഗത്ത് ചെലുത്തിയ സ്വാധീനം എന്ന പ്രബന്ധം.
 പ്രധാനമന്ത്രിയും യുഎഇ വൈസ് പ്രസിഡണ്ടും ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിൻ്റെ അഭിനന്ദനങ്ങൾ പാരിതോഷികവും ഡോ : യൂസഫ് മുഹമ്മദ് നദ്‌വിക്ക് ലഭിച്ചു 
കേരളത്തിൽ നിന്നടക്കം നിരവധിപേർ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു . ഒമ്പതാം പതിപ്പിലും നദ്‌വി പങ്കെടുത്തിരുന്നു.
പാളയം മുൻ ഇമാമും കൊയിലാണ്ടി ബദ്രിയ വുമൺസ് കോളേജ് പ്രിൻസിപ്പാളും ആയിരുന്ന ഡോക്ടർ നദ്‌വി ഇപ്പോൾ മുട്ടിൽ ഡബ്ലിയു എം ഒ കോളേജ് അറബിക് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും കാപ്പാട് ജാമിയ അസിസ്റ്റൻറ് റെക്ടറുമാണ് .
വിശുദ്ധ ഖുർആൻ മലയാളസാരം ഉൾപ്പെടെ അറബിയിലും മലയാളത്തിലും ആയി 15 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Post a Comment

0 Comments