Ticker

6/recent/ticker-posts

സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും നടത്തി

കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രാരോഗ നിർണ്ണയ വിഭാഗത്തിന്റെയും  കൊയിലാണ്ടി നഗരസഭ വാർഡ് 29  വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും സംയുക്തആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ നിർണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും  കുറുവങ്ങാട് കാട്ടുവയൽ സുഹാസ് മന്ദിരത്തിൽ വെച്ച് നടത്തി . ക്യാമ്പ് വാർഡ് മെമ്പർ
കേളോത്ത് വത്സരാജ് ഉൽഘാടനം ചെയ്തു . 105 ഓളം പേർ  പങ്കെടുത്ത  ക്യാമ്പിൽ തിമിര രോഗനിർണ്ണയം നടത്തിയ രോഗികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് ഗവ: ജനറൽ ആശുപത്രിയിലേയ്ക്കും ,  പുതിയതായി  കണ്ടെത്തിയ പ്രമേഹ , രക്ത സമ്മർദ്ദ രോഗികളെ കൊയിലാണ്ടി   ഗവ: താലൂക്കാശുപത്രിയിലേക്കും     അയക്കുകയും  ചെയ്തു .

Post a Comment

0 Comments