Ticker

6/recent/ticker-posts

പോലീസ്-ആർ എസ് എസ് അവിശുദ്ധ ബന്ധം കേരളത്തെ തകർക്കും. മുസ്തഫ പാലേരി




പേരാമ്പ്ര : കേരളത്തിൽ പിണറായി പോലീസ് ആർ എസ് എസ് അവിശുദ്ധ ബന്ധം തുടരുന്നത് കേരളത്തെ തകർക്കുമെന്നും പിണറായിയുടെയും കുടുംബത്തിൻ്റെയും സംരക്ഷണം മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയ മുന്നണികൾ തമ്മിലുള്ള ഒത്തുതീർപ്പിൻ്റെയും കൂട്ടുകച്ചവടത്തിൻ്റെയും ഭാഗമാണിതെന്നും ഇക്കാര്യത്തിൽ എൽ ഡി എഫ് - യു ഡി എഫ് തുല്ല്യനിലപാടുകാരായത് കൊണ്ടാണ് പിണറായി സർക്കാറിനെതിരെ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി പ്രസ്താവിച്ചു. സംസ്ഥാന കാമ്പയിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി നാസർ നേതൃത്വം നൽകിയ ജനജാഗ്രതാ വാഹന പ്രചരണ ജാഥയുടെ  സമാപന സമ്മേളനം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അഞ്ചാം തിയതി തുറയൂരിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ജലീൽ സഖാഫി പതാക കൈമാറി ഉദ്ഘാടനം ചെയ്ത വാഹന ജാഥ, രണ്ടു ദിവസങ്ങളിലായി ഇരുപത്തി ഏഴ് കേന്ദ്രങ്ങൾ പിന്നിട്ട് പേരാമ്പ്രയിൽ സമാപിച്ചു. മണ്ഡലം സെക്രട്ടറി ഹമീദ് എടവരാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന: സിക്രട്ടറി റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ.പി ഗോപി, മണ്ഡലം ജോ:സെക്രട്ടറി വി. കുഞ്ഞമ്മത്, വിമൻ ഇന്ത്യ മൂവ്മെൻ്റ് മണ്ഡലം പ്രസിഡണ്ട് ഷബ്ന റഷീദ്, കെ.പി. മുഹമ്മത് അഷ്റഫ്, ഷബ്ന റാഷിദ് പി.ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments