Ticker

6/recent/ticker-posts

കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡി എം എ യുമായി യുവതിയും യുവാവും ദമ്പതികൾ എന്ന വ്യാജേന ഫ്ലാറ്റിൽ താമസം

കണ്ണൂർ : ബംഗളൂരുവിൽ നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡി എം എ യുമായി യുവതിയും യുവാവും പിടിയിലായി. കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്കോഡും ഇരിട്ടി എസ് ഐ ഷറഫുദ്ദീൻ്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരിൽനിന്ന് 100 ഗ്രാം വരുന്ന എംഡി എം എ പിടിച്ചെടുത്തത്.
 പോലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന കോഴിക്കോട് സ്വദേശി അമീർ (34) പശ്ചിമ ബംഗാൾ സ്വദേശിനി സൽമ കാത്തോൺ ( 30 )എന്നിവരാണ് കൂട്ടപ്പുഴയിലെ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലാകുന്നത് .കടത്താൻ ഉപയോഗിച്ച കാർ  കസ്റ്റഡിയിലെടുത്തു ഇവരുടെ ബാഗിൽ നിന്നാണ് എം ഡി എം എ കണ്ടെത്തിയത്
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാർക്കറ്റിൽ 3,50,000 രൂപ വരും പ്രതികൾ പയ്യാമ്പലത്തെ ഫ്ലാറ്റിൽ ദമ്പതിമാർ എന്ന വ്യാജേന താമസിച്ച് വരികയായിരുന്നു ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉൾപ്പെടെ ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്നത് ഇവരെക്കുറിച്ച് നേരത്തെതന്നെ എസ്പിയുടെ സ്കൂളിനെ വിവരം ലഭിച്ചതിനാൽ ആറുമാസമായി ഇരുവരും നിരീക്ഷണത്തിൽ ആയിരുന്നു എന്നാൽ മൊബൈൽ ഫോൺ ഓഫ് ആക്കിയാണ് ഇവർ യാത്ര തുടർന്നത് കഴിഞ്ഞദിവസം ഇരുവരും ബംഗളൂരുവിൽ നിന്ന് എം ടി എം എയുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓൺ ആക്കിയതോടെയാണ് പ്രത്യേക സംഘത്തിൻറെ കെണിയിൽ ഇവർ വീണത് പ്രതികളെ കോടതിറിമാൻഡ് ചെയ്തു

Post a Comment

0 Comments