Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം

തിക്കോടി ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനവും പദ്ധതി വിജയിപ്പിച്ച വളണ്ടിയർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. 25.10.2024 ന് പഞ്ചായത്ത് ഹാളിൽ നടന്ന പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ബഹു. പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഷക്കീല സ്വാഗതമാശംസിച്ചു. വികസന കാര്യ സ്ഥിരം അധ്യക്ഷ പ്രനില സത്യൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ മെമ്പർമാരായ ഷീബ പുല്പാണ്ടി, വിബിതാ ബൈജു, ദാബിഷ. എം, ബിനു കാരോളി, വി.കെ.അബ്ദുൾ മജീദ്, കെ.പി.സൗജത്, ജയകൃഷ്ണൻ ചെറുകുറ്റി, ഡിജി സാക്ഷരതാ വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു. അസി.സെക്രട്ടറി ഇൻ ചാർജ് പത്മകുമാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments