Ticker

6/recent/ticker-posts

പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ല ഡോറുമില്ല നിയമം ലംഘിച്ച് ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറികൾക്ക് ആര് പിഴ ഇടും


പയ്യോളി : പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ല  ഡോറുമില്ല നിയമം ലംഘിച്ച്ഓടിക്കൊണ്ടിരിക്കുന്ന വാഗാഡ് ലോറികൾക്ക് ആര് പിഴ ഇടും
 ദേശീയപാത നിർമാണ കമ്പനിയായ വാഗാഡിന്റെ ലോറികൾക്ക് നിയമങ്ങൾ ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ നിർമ്മാണ പ്രവർത്തിക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ലോറികളിൽ പിൻഭാഗത്ത് നമ്പർ പ്ലേറ്റോ ഡോറോ ഇല്ലാതെയാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത് .

നിയമം ലംഘിച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പോലീസ് നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപമായിരുന്നത് കഴിഞ്ഞ ദിവസം നന്തി മേൽപ്പാലത്തിനു മുകളിൽ  ബൈക്കിൽ വാഗാർഡിന്റെ ലോറിയിടിച്ച് യുവാവ് അൽഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ലോറികൾ നമ്പർ പ്ലേറ്റ് ഇല്ലാതെ  എങ്ങനെ തിരിച്ചറിയാനാകും എന്നും ചോദ്യമുയരുന്നുണ്ട്.സാധാരണക്കാരന്റെ ചെറു വാഹനങ്ങൾക്ക് നിസ്സാര കാരണങ്ങൾക്ക് പോലും പിഴയിടുന്ന വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമം ലംഘിച്ച്  ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വലിയ ലോറികളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു.

Post a Comment

0 Comments