Ticker

6/recent/ticker-posts

തൃക്കോട്ടൂർ എ.യു.പി സ്കൂൾ കലാമേള


തിക്കോടി :തൃക്കോട്ടൂർ എ.യു.പി സ്കൂൾ കലാമേള പ്രശസ്ത കാർട്ടൂണിസ്റ്റും 2008 ലെ കേരള ലളിതകലാ അക്കാദമി പുരസ്കാര ജേതാവും ഐ.ടി പുസ്തകത്തിന്റെ കവർ ഡിസൈനറും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ഇ സുരേഷ് കാർട്ടൂൺ വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ - ജി.പി സുധീർ മാസ്റ്റർ സ്വാഗത ഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ എ.വി ഷിബു അധ്യക്ഷ പദവി അലങ്കരിച്ചു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രജനി നിഷാന്ത്, എം.പി.ടി.എ പ്രതിനിധി ശ്രീമതി അഞ്ജലി ,ബി.ആർ.സി കോ-ഓർഡിനേറ്റർ സുനിൽകുമാർ, പൂർവ്വാധ്യാപികയായ ശ്രീമതി ചന്ദ്രിക ടീച്ചർ, എസ്.ആർ.ജി കൺവീനർ ശ്രീമതി ബിന്ദു ടീച്ചർ, സീനിയർ അധ്യാപകൻ ശ്രീ    ശൈലേഷ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടകൻ ചന്ദ്രിക ടീച്ചറെ പൊന്നാടയണിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ എസ്.കെ അനീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments