Ticker

6/recent/ticker-posts

മൊഴിയിലെ വൈരുദ്ധ്യങ്ങളും പോലീസിന്റെ സൂക്ഷ്മമായ നീക്കവും സാമ്പത്തിക കുറ്റകൃത്യത്തിന്റെ നാടകം തകർന്നടിഞ്ഞത്

മൊഴിയിലെ വൈരുദ്ധ്യങ്ങളും പോലീസിന്റെ സൂക്ഷ്മമായ നീക്കവുമാണ്  വലിയ പ്ലാനിങ് എന്ന രീതിയിൽ ' നടത്തിയ  സാമ്പത്തിക കുറ്റകൃത്യത്തിന്റെ നാടകം തകർന്നടിഞ്ഞത്
കൊയിലാണ്ടി കാട്ടിൽ പിടികയിൽ വെച്ച്
സുഹൈലിനെ ഒരു സംഘം പണം തട്ടി കടന്നു കളഞ്ഞെന്ന് പറഞ്ഞത് മുതൽ തന്നെ സംശയങ്ങൾ ഓരോന്നായി ഉയന്ന് വന്നിരുന്നു
നഷ്ടപ്പെട്ടെന്ന് സുഹൈൽ പറഞ്ഞ പണവും പരാതിയിൽ എഴുതിയ പണവും തമ്മിൽ ഏറെ വ്യത്യാസമുണ്ടായിരുന്നു കൂടാതെ ഇയാളുടെ കാറിൽ മുഴുവൻ മുളകുപൊടി വിതറിയതും മുഖത്ത് മുളകുപൊടിആവാതിരുന്നതും പോലീസിനെ കൂടുതൽ സംശയത്തിൽ എത്തിച്ചു തുടർന്നുള്ള അന്വേഷണത്തിൽ നാടകത്തിൻറെ കഥകൾ ഓരോന്നായി ചുരുളഴിയുകയായിരുന്നു റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം മണിക്കൂറുകൾ കൊണ്ട് തന്നെ പരാതിക്കാരനായ സുഹൈൽ പ്രതിയാവുകയും സുഹൃത്തുക്കളായ ത്വാഹയും മുഹമ്മദ് യാസീറും  പോലീസ് പിടിയിലാകുകയും ചെയ്തു താഹയുടെ പക്കൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തതോടെ യഥാർത്ഥ ചിത്രം പുറത്തുവന്നു.എന്നാൽ പരാതിയിൽ പറയുന്നത് 72  ലക്ഷത്തി നാല്പതിനായിരം രൂപ നഷ്ടമായി എന്നാണ്  താഹയിൽ നിന്ന് കണ്ടെടുത്ത 37 ലക്ഷം രൂപ കഴിച്ച് ബാക്കിയുള്ള തുകഎവിടെ എന്നതാണ് ഇനി പോലീസ് അറിയാനുള്ളത്.
പിടിക്കപ്പെട്ട മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെങ്കിലും തുടർ അന്വേഷണങ്ങൾക്കായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും കൂടാതെ ഇവരുമായി കൂടുതൽ പേർക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്

Post a Comment

0 Comments