Ticker

6/recent/ticker-posts

ഖുർആൻ പഠിതാക്കളുടെ കുടുംബ സംഗമം

പയ്യോളി : ഹിറ ഖുർആൻ സ്റ്റഡി സെൻ്റർ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു . പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇത്തിഹാദുൽ ഉലമ കേരള ജന.സെക്രട്ടറി പി.കെ.ജമാൽ ഉദ്ഘാടനം ചെയ്തു .  ജമാഅത്തെ ഇസ് ലാമി പയ്യോളി പ്രദേശിക ജമാഅത്ത്  അമീർ വി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു . പരിപാടിയിൽ പത്ത് വർഷത്തോളമായി സ്റ്റഡിസെൻ്ററിലെ അധ്യാപകനായ ടി.എം.അസൈനാർ മാസ്റ്ററെയും , ഹോളിസ്റ്റിക് വെറ്റിനറി മെഡിസിൻ സംഭാവനക്ക് ദേശീയതലത്തിൽ പുരസ്കാരത്തിന് അർഹനായ സെൻ്റെറിലെ പഠിതാവ് കൂടിയായ   ഡോ: മുസ്തഫയെയും ആദരിച്ചു . ജമാഅത്തെ ഇസ് ലാമി പയ്യോളി ഏരിയ പ്രസിഡൻ്റ് എം.അബ്ദുറഹ്മാൻ മാസ്റ്റർ , ഏരിയ സെക്രട്ടറി കെ.വി. അൽത്താസ് , ഹിറ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് ഇസ്മായിൽ ലിബർട്ടി , ഹിറ സെക്രട്ടറി ടി.പി. നാസർ , ഖിദ്മത്തുൽ ഇസ് ലാം ട്രസ്റ്റ് സെക്രട്ടറി കെ.പി. അസൈനാർ മാസ്റ്റർ , പി.ടി.റഫീഖ് മാസ്റ്റർ , കെ.കെ. മുഹമ്മദ് , യു. വി.അസൈനാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു . സ്വാഗതസംഘം ജന.കൺവീനർ ടി.പി. അബ്ദുൽ മജീദ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ കെ.ടി. ഹംസ നന്ദിയും പറഞ്ഞു . കെ.കെ. അഷറഫ് ഖിറാഅത്ത് നടത്തി . 

 

Post a Comment

0 Comments