Ticker

6/recent/ticker-posts

തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

 

കോട്ടയം: വീട്ടിൽ തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കോട്ടയം പുതുപ്പള്ളിയിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം '
തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകളാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.  ഇവർ പരിസരത്ത് ചുറ്റിത്തിരിഞ്ഞത്  ശ്രദ്ധയിൽപ്പെട്ടതായി ബന്ധുക്കൾ പറയുന്നു . കഴിഞ്ഞദിവസം വീട്ടിലെത്തിയ സ്ത്രീകൾ ചുറ്റുപാടുകൾ വീക്ഷിക്കുകയും ശേഷം കുഞ്ഞിനെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈക്കൽ ആക്കിയ നാടോടി സ്ത്രീകൾ ഷാളിൽ പുതച്ച് പുറത്തേക്കിറങ്ങുമ്പോഴാണ് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത് ബഹളം വച്ചതിനെ തുടർന്ന് പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു രണ്ട് സ്ത്രീകൾ എത്തിയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്
കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു സംഭവത്തിൽ മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്

Post a Comment

0 Comments