Ticker

6/recent/ticker-posts

പിങ്കത്തോൺ മെഗാ _റാലിയും_ സ്തനാർബുദ പരിശോധനയും നടത്തി



പയ്യോളി: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പിങ്ക് മാസം ആചരിക്കുന്നു,ഇതിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് പയ്യോളി യുടെ നേതൃത്വത്തിൽ  പിങ്കത്തോൺ മെഗാ റാലി പയ്യോളി ബീച്ച് റെയിൽവെ ഗെയിറ്റ് മുതൽ ലയൺസ്‌ ക്ലബ്ബ് ഹാൾ വരെ നടത്തി,

തുടർന്ന് ബോധവൽക്കരണ ക്ലാസ്സുംനടത്തി. ബോധവത്കരണ ക്ലാസ്സ്‌ ഡോ :രാജേഷ്‌കുമാർ ജാ നയിച്ചു,,പരിശോധനക്യാമ്പ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റ സഹകരണത്തോടെ നടത്തി , മെഗാ റാലി പയ്യോളി മുൻസിപ്പൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി, എം.ഹരിദാസൻ ഫ്ലാഗ് ഓഫ് ചെയ്തു,,തുടർന്നു നടന്ന പരിശോധന ക്യാമ്പ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ നാണു ടി. പി .ഉൽഘാടനം ചെയ്യ്തു, ടി. ജി. വി എച്ച് എസ് എസ് -എൻ എസ്. എസ് കോർഡിനേറ്റർ റനീഷ് മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് പ്രസിഡന്റ്‌ രജില, അക്ഷരമുറ്റം റെസിഡൻസ് വനിതാ വിഭാഗം പ്രസിഡന്റ്‌ ബിനി സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ എം. പി ജിതേഷ് അധ്യക്ഷം വഹിച്ച ചടങ്ങിന് ഫൈസൽ. എം സ്വാഗതവും ഡെനിസൺ ജി നന്ദിയും പറഞ്ഞു,മോഹനൻ വൈദ്യർ, ബബിത് സി സി, ലതിക.എം നാസരിയ യാസർ  , ലൈല എം,എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments