Ticker

6/recent/ticker-posts

വേറിട്ട വേദിയൊരുക്കി സീനിയർ സീസൺസ് ഫോറം ജില്ലാ കമ്മിറ്റി



പേരാമ്പ്ര:മുൻ സംസ്ഥാന ഭാരവാഹിയും, 82 വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന മുതിർന്ന നേതാവുമായ പൂതേരി ദാമോദരൻ നായർക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ജില്ലാ കമ്മിറ്റി മുളിയങ്ങലിലുള്ള അദ്ദേഹത്തിൻറെ വീട്ടിൽ ഒത്തുചേർന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യപാലൻ മാസ്റ്റർ സംഘടനയ്ക്ക് വേണ്ടി പൂതേരിയെ പൊന്നാട അണിയിച്ചു.കേക്ക് മുറിയും ആദരിക്കൽ ചടങ്ങും കഴിഞ്ഞതിനുശേഷം ഔപചാരിക സ്വഭാവത്തോടെ ജില്ലാ കമ്മിറ്റി യോഗവും ചേർന്നു. 

പുതുതായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന പേരാമ്പ്ര താലൂക്കിൽ കോട്ടൂർ, അവിടനല്ലൂർ വില്ലേജുകളെ കൂടി ഉൾപ്പെടുത്തണമെന്നും, തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും സർക്കാരിൻറെ ക്ഷേമനിധിയിലേക്ക് പണമടക്കുന്ന നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള വിവിധ വിഭാഗം തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാത്ത അവസ്ഥയ്ക്ക് സർക്കാർ ഉടൻ പരിഹാരം കാണണമെന്നും കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഇ.കെ.അബൂബക്കർ മാസ്റ്റർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഈ.സി ബാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി ബാലൻ കുറുപ്പ് ,സി. രാധാകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, നളിനി നെല്ലൂർ, ജില്ലാ നേതാക്കളായ സോമൻ ചാലിൽ, കെ. കെ ഗോവിന്ദൻകുട്ടി മാസ്റ്റർ ,രാജപ്പൻ എസ്.നായർ, കെഎം.ശ്രീധരൻ, കെ .പി വിജയ, ഇബ്രാഹിം തിക്കോടി, പി.ഹേമ പാലൻ,പൊന്നാരത്ത് ബാലൻ  മാസ്റ്റർ, ടി .എം അഹമ്മദ് , എം കുട്ടി കൃഷ്ണൻ മാസ്റ്റർ, ടി.പി രാഘവൻ,ഒ. കുഞ്ഞിരാമൻ,യു.പി കുഞ്ഞികൃഷ്ണൻ, ഗിരിജാഭായ്, വി.ശിവദാസൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments