Ticker

6/recent/ticker-posts

പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക. പ്രവാസി ലീഗ്



കോഴിക്കോട്.  ഇടത് സർക്കാരിന്റെ മാഫിയാ  ഭരണത്തിനെതിരെ 
 കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ഒക്ടോബർ 22 ന് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ കോഴിക്കോട് ജില്ലാ പ്രവാസിലീഗ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു.
 ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ആക്റ്റിംഗ് സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ, സെക്രട്ടറി എം കുഞ്ഞാമുട്ടി എന്നിവർ സംസാരിച്ചു. ഹുസൈൻ കമ്മന സ്വഗതം പറഞ്ഞു. മഠത്തിൽ റഷീദ്,എ എം മുഹമ്മദ് കുട്ടി, ഹമീദ് കോട്ടമ്മൽ, ടിവി അബൂബക്കർ കോയ, കെ കെ കോയ കോവൂർ, എം പി ഹുസൈൻ,എ എം എസ് അലവി, ശരീഫ് കെ വി, സി കെ അബു ഹാജി, ചേറമ്പറ്റ മമ്മു, കുഞ്ഞാവ തരിക്കുനി, കരീം ഹാജി കട്ടിപ്പാറ,ടിപി കുഞ്ഞമ്മദ് ഹാജി, മഞ്ചയിൽ മൂസഹാജി,ആർ എം എ കുട്ടി, കെ കുഞ്ഞമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

Post a Comment

0 Comments