Ticker

6/recent/ticker-posts

കൊല്ലം ഓയിൽ മില്ലിലെ കൊപ്ര ചേവിനു തീ പിടിച്ചു

കൊയിലാണ്ടി : .ഓയിൽ മില്ലിലെ കൊപ്ര ചേവിനു തീ പിടിച്ചു.ഇന്നലെ രാത്രി 10 മണിയോടു കൂടിയാണ് കൊയിലാണ്ടി കൊല്ലത്തുള്ള അശ്വിനി ഹോസ്പിറ്റലിനു മുൻവശത്തുള്ള കേരശ്രീ ഓയിൽ മില്ലിന് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും 
അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തുകയും തീപൂർണ്ണമായും അണയ്ക്കുകയും ചെയ്തു.

ASTO അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബികെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ  ജാഹിർ,സുകേഷ് കെബി, ബിനീഷ് കെ,രജീഷ് വി പി,ഇന്ദ്രജിത്ത് ഐ, ഹോംഗാർഡ് ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments