Ticker

6/recent/ticker-posts

മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.



വടകര: മദ്രസ സംവിധാനത്തിൽ കൈകടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി.
 പ്രകടനം ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങി വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
 സമാപന പരിപാടി
നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു.

 ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് മദ്രസ സംവിധാനത്തിന് നേരെ ഇപ്പോൾ നടക്കുന്ന അനീതി എന്നും ഈ നീക്കം ഭരണഘടന അനുവദിച്ചിട്ടുള്ള മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറിമാരായ അൻസാർ യാസർ, സഫീർ വൈക്കിലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
 ഫിയാസ് ടി, ഷാജഹാൻ കെ വി പി,  നവാസ് വരിക്കോളി,ഉനൈസ് ഒഞ്ചിയം, റസീന വികെ,
 ജലീൽ ഇ കെ, സിദ്ദീഖ് പള്ളിത്താഴെ, മനാഫ് കുഞ്ഞിപ്പള്ളി, തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments