Ticker

6/recent/ticker-posts

നാടകീയ രംഗങ്ങൾക്കൊടുവിൽ തച്ചൻകുന്നിൽ നിർധന കുടുംബത്തെ ജപ്തി ചെയ്ത് കുടിയൊഴിപ്പിച്ചു


പയ്യോളി : തച്ചൻകുന്നിൽ നിർധന കുടുംബത്തെ ജപ്തി ചെയ്ത് കുടിയൊഴിപ്പിച്ച് പയ്യോളി  കോ- ഓപ് അർബൻ ബാങ്ക് .പോലീസിന്റെ സഹായത്തോടെ സർഫാസി നടപ്പാക്കുന്നതിന്റെ ഭാഗമായി പിൻവശത്തെ വാതിൽ ബലമായി തുറന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു .തുടർന്ന് കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷൻ വീട് അടച്ചു സീൽ ചെയ്തു .

ജപ്തി നടപടിക്കിടെ വൈകാരിക രംഗങ്ങളാണ് അരങ്ങറിയത്.  നടപടി തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത വനിതകൾ അടക്കമുള്ള സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻറെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നടപടിയുമായി ബന്ധപ്പെട്ട് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12  30 നാണ് ജപ്തി നടപടി ആരംഭിച്ചത്

കമ്മീഷൻ എത്തുന്നതിനു മുമ്പേതന്നെ വീട്ടുകാർ വാതിൽ അടിച്ച് മുറിക്കുള്ളിൽ ആയിരുന്നു സർഫാസി വിരുദ്ധ സമര പ്രവർത്തകർ കമ്മീഷനെ തടഞ്ഞു വാതിൽ തുറക്കാൻ സമ്മതിക്കില്ലെന്ന് നിലപാട് എടുക്കുകയാണ് ഉണ്ടായത്
 ഇതോടെ കമ്മീഷൻ പോലീസിന്റെ സഹായം തേടി തുടർന്ന് പയ്യോളി സി ഐ എ കെ സജീഷ് എസ് ഐ പി റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സമരക്കാരെ ബലമായി പിടിച്ചു മാറ്റി അറസ്റ്റ് ചെയ്തു നീക്കി.

Post a Comment

0 Comments