Ticker

6/recent/ticker-posts

വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

കോഴിക്കോട് : കവിതാ സാഹിത്യ കലാസാംസ്കാരിക വേദി  കൈരളി ശ്രീയിൽ വച്ച് നടത്തിയ പരിപാടിയിൽ സാഹിത്യ-കലാ- സാംസ്കാരിക - സാമൂഹ്യ-ആതുര സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ശ്രീ.വി.ആർ.സുധീഷ്, യു.കെ കുമാരൻ, ശ്രീ.വി .ടി . മുരളി, കെ.സി.അബു ,ഞെരളത്ത് രവീന്ദ്രൻ, ശ്രീ. കലയപുരം ജോസ് തുടങ്ങി നിരവധിപ്രമുഖർ പങ്കെടുത്തു."ഉള്ളുരുക്കങ്ങൾ"എന്ന കവിതാ സമാഹാരത്തിന് ബാലാമണിയമ്മ പുരസ്‌കാരം അഹമ്മദ് ദേവർകോവിലിൽ നിന്നും ഷൈമ. പി. വി ഏറ്റുവാങ്ങി.
സാംസ്‌കാരിക വേദി പ്രസിഡണ്ട്‌ ശ്രീമതി ബദരിപുനലൂർ സ്വാഗതം പറഞ്ഞ് കൊണ്ടാണ് പരിപാടി ആരംഭിച്ചത്.

Post a Comment

0 Comments