Ticker

6/recent/ticker-posts

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ്


രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ ക്യാമ്പ് ഒക്ടോബർ 26,27 തീയതികളിൽ പുറക്കാട് അകലാപ്പുഴ ലൈക്ക് വ്യൂ റിസോർട്ടിൽ വച്ച് നടക്കുകയാണ്. എല്ലാ മേഖലകളിലും സ്ത്രീകൾ ഏറെ മുൻപന്തിയിൽ എത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും ആനുകാലിക സംഭവങ്ങൾ ഏറെ പ്രയാസപ്പെടുത്തുന്നതാണ്. ത്രിതല പഞ്ചായത്തുകളിൽ 50 ശതമാനം സംവരണം കൊണ്ടുവന്നിട്ടും നിയമസഭയിലും ലോകസഭയിലും ഇതുവരെ സ്ത്രീസംവരണം കൊണ്ടുവരാൻ സാധിച്ചിട്ടില്ല
 സ്ത്രീകൾക്ക് രാഷ്ട്രീയ ബോധവും മൂല്യവും ഉയർത്തിക്കൊണ്ടുവരാനാണ് രണ്ടുദിവസമായി ക്യാമ്പ് സംഘടിപ്പിച്ചത് ക്യാമ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകളും ഒരു വർഷം നീണ്ടുനിൽക്കുന്ന സംഘടനാപരമായ കാര്യങ്ങളും ചർച്ച ചെയ്യപ്പെടും ആർജെഡി സംസ്ഥാന പ്രസിഡന്റ് എംപി ശ്രേയംസ് കുമാർ ഉദ്ഘാടനം ചെയ്യും കെ പി മോഹനൻ എംഎൽഎ എംകെ ഭാസ്കരൻ, വി കുഞ്ഞാലി, സലീം മടവൂർ, ഒ പി ഷീജ എന്നിവർ പങ്കെടുക്കും വിവിധ വിഷയങ്ങളിൽ അഡ്വക്കേറ്റ് സുജാത വർമ്മ, മനയത്ത് ചന്ദ്രൻ, സജി എം  എന്നിവർ ക്ലാസ് നയിക്കും പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പ്രസിഡണ്ട് പി സി നിശാ കുമാരി, എം പി അജിത, പി വി നിഷ, സി പി രാജൻ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments