Ticker

6/recent/ticker-posts

ആഭ്യന്തരവകുപ്പിന്റെ അപഥ സഞ്ചാരം കേരളത്തിന്റെ തകർച്ചക്ക് വഴിയൊരുക്കും പി അബ്ദുൽഹമീദ്



നാദാപുരം: ആഭ്യന്തരവകുപ്പിന്റെ  അപഥ സഞ്ചാരവും വഴിവിട്ട ബാന്ധവങ്ങളും സംസ്ഥാനത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷൻ പി അബ്ദുൽഹമീദ് മാസ്റ്റർ വ്യക്തമാക്കി . പിണറായി പോലീസ് - ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന ശീർഷകത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന കാംപയിൻറെ  ഭാഗമായി നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ഒക്ടോബർ 22 മുതൽ 25 വരെ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന പൊതുയോഗം നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലിയായി ചിത്രീകരിക്കപ്പെട്ട ഇരട്ടചങ്കൻ എന്ന പിണറായി ആർഎസ്എസിന്റെ അംബാസഡർ ആയി നിയോഗിക്കപ്പെട്ട എഡിജിപി എം ആർ അജിത് കുമാറിന്റെ മുമ്പിൽ എലിയായി മാറുന്ന ദയനീയ ചിത്രമാണ് കേരളീയർ കണ്ടത് . എഡിജിപി ക്കെതിരെ യുള്ള  തെളിവുകൾ ഒന്നൊന്നായിപുറത്തുവന്നിട്ടും അന്വേഷണ റിപ്പോർട്ടുകൾക്ക് മേൽ ചെറുവിരലനക്കാത്ത
മുഖ്യമന്ത്രി പാർട്ടിയുടെ സമ്പൂർണ്ണ പതനത്തിന് വഴിവെക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു . മണ്ഡലം പ്രസിഡൻറ് കെ കെ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  മുഖ്യ പ്രഭാഷണം നടത്തിയ എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി കാമ്പയിൻസന്ദേശം കൈമാറി . മണ്ഡലം സെക്രട്ടറി ജെ പി അബൂബക്കർ മാസ്റ്റർ,  ഇബ്രാഹിം തലായി,  സുലൈഖ ടീച്ചർ, അഡ്വ. ഇ കെ മുഹമ്മദലി,  ഖാലിദ് പൊയിലങ്കി,  സി കെ സുബൈർ,  എൻ മുക്താർ, റാജിയ നസീജ്,   ഖദീജ സുബൈർ, അസീസ് കെപി  എന്നിവർ സംസാരിച്ചു

Post a Comment

0 Comments