Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ എടിഎമ്മിൽ നിക്ഷേപിക്കാനുള്ള പണം നഷ്ടപെട്ട സംഭവം വൻനാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കൊയിലാണ്ടിയിൽ എടിഎമ്മിൽ നിക്ഷേപിക്കാനുള്ള പണം നഷ്ടപെട്ട സംഭവം  വൻനാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ കഴിഞ്ഞദിവസം കൊയിലാണ്ടിയിൽ നിന്ന് എടിഎമ്മിൽ റീഫിൽ ചെയ്യാൻ ഉണ്ടായിരുന്ന പണം ഒരു സംഘം തട്ടിയെന്ന വ്യാജേന പരാതി നൽകിയ പയ്യോളി സ്വദേശി സുഹൈലും ഇയാളുടെ സുഹൃത്തുമാണ് ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത് പയ്യോളി സ്വദേശി താഹയുടെ പക്കൽ നിന്നും 35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തതായാണ് വിവരം കൂടാതെ ഒരാൾ കൂടി സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാൻ ഉണ്ടെന്നാണ് അറിയുന്നത്. പണം തട്ടാൻ വേണ്ടി നടത്തിയ നാടകമാണ് ഇതെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്
 ആദ്യം 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നും എന്നാൽ എഫ്ഐആറിൽ 72 40.000 രൂപ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത് 
യാത്രക്കിടെ  ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീഴുന്ന രീതിയിൽ ഉണ്ടായെന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തും പ്രതിയെന്നു കണ്ടെത്തിയത്

Post a Comment

0 Comments