Ticker

6/recent/ticker-posts

സുരക്ഷാ ബോധവൽക്കരണം


 പേരാമ്പ്ര : കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സൗഹൃദ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
 സ്കൂൾ പ്രിൻസിപ്പാൾ ഷാജി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  റഫീഖ് കാവിൽ ക്ലാസ് നയിച്ചു.

 പാചകവാതക സിലിണ്ടർ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും മറ്റ് ഗാർഹിക സുരക്ഷകളെ കുറിച്ചും  വിശദീകരിച്ചു. 
 വിദ്യാർഥികൾക്ക് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കുന്നതിനും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ ചെയ്യാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളെക്കുറിച്ചും പ്രയോഗിക പരിശീലനം നൽകി. 

 എൻ എസ് എസ് വളണ്ടിയർ അലീന അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗൈഡ് കമ്പനി ലീഡർ ഹൈടെ എലിസബത്ത് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments