Ticker

6/recent/ticker-posts

മേലടി സബ് ജില്ലാ പാചക മത്സരം - പുറക്കാട് സൗത്ത് എൽ. പി, കീഴുർ ഗവ. യു.പി, പള്ളിക്കര സെൻട്രൽ എ ൽ പി സ്കൂളുകള്‍ വിജയികള്‍



മേലടി ഉപജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി പാചക മത്സരം നടത്തി. പേരാമ്പ്ര ഗവ. യു.പി സ്കൂളില്‍ വെച്ച് നടന്ന മത്സരത്തില്‍ മേലടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പങ്കെടുത്തു. എച്ച്. എം. ഫോറം കൺവീനർ സജീവൻ കുഞ്ഞോത്തിന്റെ അധ്യക്ഷതയിൽ മേലടി  എ.ഇ.ഒ പി ഹസീസ് ഉദ്ഘാടനം ചെയ്തു.  നിഖിൽ, ശ്രീലേഖ, വിനോദൻ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ മേലടി നൂൺ മീൽ ഓഫീസർ ശൈലേഷ് നന്ദി പറഞ്ഞു. പാചക മത്സരത്തിൽ പുറക്കാട് സൗത്ത് എ ൽ പി സ്കൂളിലെ റിജിത എം ഒന്നാം സ്ഥാനവും കീഴുർ ഗവ. യു പി സ്കൂളിലെ ശോഭ രണ്ടാം സ്ഥാനവും പള്ളിക്കര സെൻട്രൽ എ ൽ പി സ്കൂളിലെ ശാന്ത എ ൻ മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള സമ്മാന ദാനം പേരാമ്പ്ര എ.ഇ.ഒ പ്രമോദ് മാസ്റ്റർ  നിർവ്വഹിച്ചു.

Post a Comment

0 Comments