Ticker

6/recent/ticker-posts

മേലടി ഉപജില്ലാ കലോത്സവത്തിന്റെ പ്രചാരണാർത്ഥം പാട്ടും വരയും സംഘടിപ്പിച്ചു

 

ചെറുവണ്ണൂർ :മേലടി ഉപജില്ലാ കലോത്സവത്തിന്റെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മറ്റിയുടെ   നേതൃത്വത്തിൽ പാട്ടുംവരയും സംഘടിപ്പിച്ചു. 

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ ൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. 
ചടങ്ങിൽ  പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു
ഗായകൻ അജയ് ഗോപാൽ, ചിത്രകാരൻ അഭിലാഷ് തിരുവോത്ത് എന്നിവർ പാട്ടും വരയ്ക്കും നേതൃത്വം നൽകി.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആദില നിബ്രസ്, മെമ്പര്മാരായ മോനിഷ,ഉമ്മർ എ കെ, ബാലകൃഷ്ണൻ സി, ഷൈജ ഇ ടി, മുംതാസ്,മേലടി  എഇ ഒ.പി ഹസീസ്,സജീവൻ കുഞ്ഞോത്ത്,ഷോബിത്ത്,ഷൈബു മാസ്റ്റർ,  എന്നിവർ ആശംസകൾ നേർന്നു ചടങ്ങിൽ പബ്ലിസിറ്റി കമ്മറ്റി കൺവീനർ    .കലോത്സവ ലോഗോ പഞ്ചായത്തു പ്രസിഡന്റ്‌ എ ൻ ടി ഷിജിത്ത് എ ഇ ഒ പി ഹസീസിന് നൽകി പ്രകാശനം ചെയ്തു. വിവിധ കലാകാരന്മാരായ ചൂട്ടു മോഹനൻ, സിതാര, ഷൈനി പ്രകാശ്, റീജു അവള, അൽക്ക, ഉണ്ണി പൊന്നാനി,ശ്രീജിത്ത്‌, ലിനീഷ് അമൽ നാഥ്‌ എന്നിവർ പങ്കെടുത്തു.
സുഭാഷ് സമത സ്വാഗതവും
അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു നവംബർ 6,7,8,9 തീയതികളിൽ ജി എച്ച് എസ് ചെറുവണ്ണൂരിൽ വെച്ചാണ് മേള നടക്കുന്നത്.

Post a Comment

0 Comments