Ticker

6/recent/ticker-posts

ഇടതുപക്ഷ പോലീസ് നടപടികൾ വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: മുസ്തഫ കൊമ്മേരി




തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച വാഹനജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ തെറ്റായ നയങ്ങൾക്കെതിരെ സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്ത് വേണ്ടത്ര തിരുത്തൽ ശക്തി ആയി കാണാൻ സാധിച്ചിട്ടില്ല എന്നും വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരി ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിലെ വോട്ടർമാർ പിണറായി പോലീസിനെതിരെ തെരഞ്ഞെടുപ്പ് ചർച്ചയാക്കുന്നു എന്നത് ശ്രദ്ധേയമാണ് എന്നും *മുസ്തഫ കൊമ്മേരി* പറഞ്ഞു. ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് *സിടി അഷ്റഫിന്* പതാക കൈമാറി വാഹന ജാഥ ഉദ്ഘാടനം ചെയ്തു
മണ്ഡലം സെക്രട്ടറി *നസീർ ഒടുങ്ങകാട്* വൈസ് പ്രസിഡന്റ്‌മാർ ആയ *മമ്മദ് കെ , ഷമീർ cp, ജോയിൻ സെക്രട്ടറി ഉസ്നി മുബാറക് എന്നിവർ വാഹന ജാഥക്ക്  നേതൃത്വം നൽകി    ജില്ലാ കമ്മറ്റി അംഗമായ TP മുഹമ്മദ്‌  വിഷയാവതരണം നടത്തി. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സലാം ഹാജി, പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ മജീദ് പുതുപ്പാടി, ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു. ഷാജഹാൻ ചോനോട്, മുഹമ്മദ്‌ തേക്കും കുറ്റി, കോമു ആനയാം കുന്ന്, അസ്ബാബ്, സകീർ കക്കാട്, ടീപീ നാസർ, അബൂബക്കർ മാസ്റ്റർ, ശിഹാബ്, റംഷാദ്, ഷാഹിർ, എം ടീ അബ്ദുൽ റഹ്മാൻ, റാഫി പുതുപ്പാടി, മുഹമ്മദ്‌ അലി മുന്ന, കരീം ചെറുവാടി ജാഥയിൽ പങ്കെടുത്തു.

Post a Comment

0 Comments