Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് ഏകദിന ശിൽപശാല


malady block panchayat 

 മേലടി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി 2025 -2026 സാമ്പത്തിക വർഷത്തേക്കുള്ള ലേബർ ബഡ്ജറ്റിൻ്റെയും , വാർഷിക കർമ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു . മേലടി ബ്ലോക്ക് ജോയിൻ്റെ BDO കൃഷ്ണൻ Kv സ്വാഗതം പറഞ്ഞ ചടങ്ങിൽ മേലടി ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ അദ്ധ്യക്ഷനായി , ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Ck ഗിരീഷ്, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ , ലീന പുതിയോട്ടിൽ , രാജീവൻ കൊടലൂർ ( മെമ്പർ) എന്നിവർ സംസാരിച്ചു. ഏകദിന ശില്പശാലയുടെ  പരിശീലനം റിട്ടേയ്ഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ നാരായണൻ ( കില ഫാക്കൽറ്റി ) നൽകി. ശ്രീ പ്രസാദ് ( Eoww) നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments