Ticker

6/recent/ticker-posts

തിക്കോടി അടിപ്പാത :ഇടപെടൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്താമെന്ന് മുഖ്യമന്ത്രി

തിക്കോടി ടൗണിൽ ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല MLA യുടെ നേതൃത്വത്തിൽ തിക്കോടി ടൗൺ NH അടിപ്പാത ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും സന്ദർശിച്ച് ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. അനുഭാവപൂർവം പ്രശ്നം പരിഹരിക്കാനാവശ്യമായ ഇടപെടൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു. MLA കാനത്തിൽ ജമീലയ്ക്കു പുറമെ
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് , സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ ആർ വിശ്വൻ, ഷക്കീല കെ.പി. ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി. സുരേഷ്, ചെയർമാൻ വി.കെ അബ്ദുൾ മജീദ്, ബിജു കളത്തിൽ , ശ്രീധരൻ ചെമ്പുഞ്ചില, ജംഷീദലി കഴുക്കയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments