Ticker

6/recent/ticker-posts

മൂരാട് പാലത്തിലെ വിള്ളൽ നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ സർക്കാർ തയ്യാറാവുക : നിസാം പുത്തൂർ

വടകര :മൂരാട് പാലത്തിലെ വിള്ളൽ സമഗ്രമായ അന്വേഷണം നടത്തി നിർമ്മണത്തിലെ അപാകത കണ്ടെത്തണമെന്ന് എസ് ഡി പി ഐ വടകര മുനിസിപ്പൽ സെക്രട്ടറി  നിസാം പുത്തൂർ ആവശ്യപ്പെട്ടു . നിർമാണം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ പാലത്തിൽ എങ്ങനെ വിള്ളൽ ഉണ്ടായെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. 
 മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാകുന്ന പഴയ മൂരാട് പാലത്തിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണം എന്ന   ജനങ്ങളുടെ ഒരുപാട് കാലത്തെ  മുറവിളിക്ക്  ശേഷമാണ് പുതിയ പാലത്തിന് ഫണ്ട് പാസായതും നിർമ്മാണം നടന്നതും,
 എന്നാൽ നിർമ്മാണം പൂർത്തിയായി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ പാലത്തിൽ വിള്ളൽ ഉണ്ടായത് നിർമ്മാണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ്.
പാലത്തിന്റെ നിർമ്മാണം പൂർണ്ണമായി പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്നും 
അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ  നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments