Ticker

6/recent/ticker-posts

മാധ്യമ പ്രവർത്തകരെ അപമാനിച്ച എൻ എൻ കൃഷ്ണദാസ് മാപ്പ് പറയണം . ഐ.ആർ എം.യു

കൊച്ചി: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവർത്തകരെ ഇറച്ചികടയുടെ മുന്നിൽ നിൽക്കുന്ന പട്ടികൾക്ക് തുല്യമാണെന്ന് പറഞ്ഞ സി.പി.എം നേതാവ് എൻഎൻ കൃഷ്ണദാസ് മാപ്പുപറയണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ (ഐ.ആർ എം.യു) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.
ജനപക്ഷത്തു നിന്നും ജനാധിപത്യത്തെ നോക്കി കണ്ട് സമൂഹത്തിന്റെ നാവായി പ്രവർത്തിക്കുന്നവരാണ് മാധ്യമ പ്രവർത്തകർ.മാധ്യമ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച കൃഷ്ണദാസിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യുണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിച്ച് കൃഷ്ണദാസ് മാപ്പ് പറയണം. പ്രതിഷേധ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments