Ticker

6/recent/ticker-posts

പയ്യോളിയിൽ പി ടി അമ്മത് മാസ്റ്റർ, ഉണ്ണര 55-ാം രക്തസാക്ഷി ദിനാചരണം നടത്തി

പയ്യോളി : 1969 ഒക്ടോബർ 16ന് പയ്യോളി ബീച്ചിൽ വച്ച് ആർഎസ്എസ് കാരാൽ കൊലചെയ്യപ്പെട്ട തുറയൂരിലെ പി ടി അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും 55-ാം രക്തസാക്ഷി ദിനാചരണം സിപിഐ എം പയ്യോളി നോർത്ത് സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളിയി ലും തുറയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽതുറയൂരിലുംസംഘടിപ്പിച്ചു.പയ്യോളി ബീച്ച് റോഡിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.
സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ അധ്യക്ഷനായി.ഏരിയാ സെക്രട്ടറി എം പി ഷിബു,ജില്ലാ കമ്മിറ്റി അംഗം ഡി ദീപ,ഏരിയാ കമ്മിറ്റി അംഗം ടി ചന്തു എന്നിവർ സംസാരിച്ചു.നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.                                              സിപിഐ എം തുറയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുംഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനറുമായ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി പി കെ കിഷോർഅധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം പി ഷിബു,ഏരിയാ കമ്മിറ്റി അംഗങ്ങളായ വി ഹമീദ്,എസ് കെ അനൂപ്,സി ടി അജയഘോഷ്,ലോക്കൽ കമ്മിറ്റി അംഗം ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരിങ്ങത്ത് ലോക്കൽ സെക്രട്ടറി ടി കെ സുനിൽ സ്വാഗതം പറഞ്ഞു.
പടം : പി ടി അഹമ്മദ്  മാസ്റ്റർ - ഉണ്ണര രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പയ്യോളിയിൽ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments