Ticker

6/recent/ticker-posts

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങും



ഹൈദരാബാദ് : ബംഗ്ലാദേശിനെതിരെ  മൂന്നാം ടി20 മത്സരത്തിന് നാളെ  ഇന്ത്യ ഇറങ്ങുന്നു
ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിയോടെയാണ് മത്സരം ആരംഭിക്കുക. ഗ്വാളിയോറിലും ഡൽഹിയിലും തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയ ആധിപത്യം തുടരാനും ഇതിലൂടെ പരമ്പര തൂത്തുവാരാനുമുള്ള ശ്രമത്തിലാണ് ഇന്ത്യൻ ടീം 
സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പരമ്പരയിൽ ഉടനീളം അവിശ്വസനീയമായ ഫോമാണ് നിലനിർത്തിയത്. എന്നാൽ മലയാളി താരം സഞ്ജു സംസണും ഓപ്പണർ അഭിഷേക് ശർമക്കുമൊന്നും അവസരത്തിനൊത്ത് ഉയരാൻ കഴിഞ്ഞില്ല
.
സഞ്ജുവിന് അവസരം നൽകിയില്ലെന്ന ആരാധകരുടെ പരാതിയും ഈ പരമ്പരയോടെ അവസാനിച്ചേക്കാം നാളത്തേത് അവസാന അവസരം ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ കമൻ്റ്.  സഞ്ജുവിനെ അവസാന അവസരത്തിലും ഇന്ത്യയുടെ പരമ്പര തൂത്തുവാരലിനും മഴ തടസ്സം ആകുമോ എന്നാണ് ആരാധകരുടെ ആശങ്ക. അക്യു വെതറിൻ്റെ അഭിപ്രായത്തിൽ ഹൈദരാബാദിലെ കാലാവസ്ഥ പ്രധാനമായും മേഘാവൃതവും ഈർപ്പം ഉള്ളതും ആയിരിക്കും ' മഴപെയ്യാൻ 23 ശതമാനം സാധ്യതയുണ്ട് എന്നാൽ മത്സരത്തിന് തടസ്സം ആകുകയില്ല

അടുത്തമാസം ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ കളിക്കും ഈ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ നാളെ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്കോർ നേടിയെ മതിയാവുകയുള്ളൂ. ആദ്യ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാതെ പുറത്തായ ഓപ്പണർ അഭിഷേക് ശർമക്കും നാളത്തെ മത്സരം നിർണായകമായും

Post a Comment

0 Comments