Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം17 ന് ആരംഭിക്കും

കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ,ഐ ടി മേള ഒക്ടോബർ 17, 18 തിയ്യതികളിൽ കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 280 ഓളം ഇനങ്ങളിലാണ് മത്സരം നടക്കുക. ഒന്നാം ദിനം സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും രണ്ടാം ദിവസം ശാസ്ത്ര, ഗണിത ശാസ്ത്രമേളകളും ഐ ടി മേളയും നടക്കും.  

വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തുന്ന പ്രതിഭകളെ സ്വീകരിക്കാനും അവർക്ക് സുഖകരമായി മത്സരങ്ങളിൽ പങ്കെടുക്കാനും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. 
മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി സമയബന്ധിതമായി മത്സരങ്ങൾ നടത്താനുള്ള സജജീകരണങ്ങൾ പ്രോഗ്രാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും വിദ്യാർത്ഥികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതിനും നൽകുന്നതിനുമായി ഭക്ഷണ കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി & മീഡിയ കമ്മിറ്റി കൺവീനർ ഷർഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു.അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും ജി വി എച്ച് എസ് എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാളുമായ പ്രദീപ് കുമാർ NV വിശദീകരണം നടത്തി.ബിജേഷ് ഉപ്പാലക്കൽ സുധാകരൻ KK, വി സുചീന്ദ്രൻ, എൻ കെ ഹരീഷ് ,സബ്ന C, രൂപേഷ് കുമാർ ,മുഹമ്മദ് സഫീഖ് സംബന്ധിച്ചു.

Post a Comment

0 Comments