Ticker

6/recent/ticker-posts

പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1 ന് ഞായറാഴ്ച

  പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം 2024 ഡിസംബർ 1ന് ഞായറാഴ്ച വർണ്ണാഭമായ പരിപാടികളോടെ നടത്താൻ സ്വാഗത സംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സ്വാഗത സംഘം ചെയർമാൻ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൂർവ്വാധ്യാപകരും നിലവിലെ അധ്യാപകരും സംഗമിക്കുന്നതോടൊപ്പം കുട്ടികളുമായി സംവാദവും നടക്കും. സാഹിത്യ സെമിനാറിന് ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും. പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 31നുള്ളിൽ 9544135208  നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വിവിധ ബാച്ച് ചെയർമാൻ, കൺവീനർ എന്നിവരുടെയും സബ് കമ്മിറ്റി ഭാരവാഹികളുടെയും യോഗം ഒക്ടോബർ 25 ന് വെള്ളിയാഴ്ച 4 മണിക്ക് ഹൈസ്കൂളിൽ ചേരുന്നതാണ്.
    ഹെഡ് മാസ്റ്റർ പി.സൈനുദ്ദീൻ, ചന്ദ്രൻ മാസ്റ്റർ നമ്പ്യേരി , റഷീദ് പാലേരി, പി.ജനാർദ്ദനൻ, എൻ.എം മനോജ്, വി. ഹാഷിം കോയ, കെ.പി ഗിരീഷ് കുമാർ, ഇ.കെ മുഹമ്മദ് മാസ്റ്റർ, വി.പി നാസർ, സത്യൻ കൂടത്തിൽ, അൻവർ കായിരി കണ്ടി,കാളിയേരി മൊയ്തു,പ്രമോദ് കുമാർ പാലടി,കെ.കെ രാഘവൻ,വി.കെ ബാബുരാജ്,വി.പി ബാനുമതി,ഫൗസിയ ചെക്കിക്കുനി,പി.വി അസ്സു,ഖാദർ പറമ്പത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ ടി.ഖാലിദ് സ്വാഗതവും കൺവീനർ ടി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments