Ticker

6/recent/ticker-posts

കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് പോകേണ്ട സ്പെയ്സ് ജെറ്റ് റദ്ദാക്കി വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ


കോഴിക്കോട് കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് പോകേണ്ട സ്പെയ്സ് ജെറ്റ് യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കി ഇതേ തുടർന്ന് വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത് വന്നു. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ റദ്ദ് ചെയ്തത് ഇതുവരെ പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല പണം വേഗം മടക്കി നൽകാമെന്ന ആവശ്യം സ്പേസ് ജെറ്റ് എയർവെയ്സ് അംഗീകരിക്കുന്നില്ലെന്ന് പരാതി വരുന്നു വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാരൻ പറയുന്നു മൂന്നുദിവസത്തേക്ക് ഇനി വിമാനം ഇല്ലെന്നാണ് പറയുന്നത് ബോർഡിങ് പാസ് എടുത്ത ശേഷമാണ് വിമാനം റദ്ദാക്കുന്നത് പലതവണ സമയം മാറ്റിയ ശേഷമാണ് ഇന്ന് പുലർച്ചെ പോകുമെന്ന് അറിയിച്ചത് ഇതാണ് ഇപ്പോൾ റദ്ദാക്കിയത് പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്ന് അധികൃതർ അറിയിക്കുന്നത് ഇതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്

Post a Comment

0 Comments