Ticker

6/recent/ticker-posts

തിങ്കളുദിച്ച തിങ്കളാഴ്ചസത്യസന്ദേശവാഹകനെ ഭൂമി കണ്ട ദിനം.


റഷീദ് കൊളരാട്ടിൽ

അന്നൊരുതിക്കളാഴ്ചയായിരുന്നു.
പുലർകാലത്തിന്റെ വെള്ളി മേഘാലംകൃത മൂഹൂർത്തത്തിലാണാ ജനനീ .
അന്നുവരെ കണ്ടിട്ടില്ലാത്ത നിറവ്യത്യാസ പ്രകാശം മക്കയാകെ പരക്കുകയായി.

ഗോപുരനടയിലെപണ്ഡിത പടുക്കളുടെ മൊഴികളായെത്തി. 
സനാതന സത്യ സരണി
സന്ദേശവാഹകൻ ഉദയം ചെയ്തിരിക്കുന്നു.

മക്ക അത്ഭുതങ്ങളുടെ
മഹാ കേളിമയിൽ ആശ്ചര്യ കാഴ്ചകളും കഥകളും വാഖ്യങ്ങളായി പൊങ്ങി.

മുഖം മുഖത്തോടടുത്തോരെല്ലാം ചൊല്ലുന്നതാ ആശ്ചര്യ കഥകൾ തന്നെ.

ഖുറൈശിത്തറവാട്ടിലെ
ഹാശിമീ കുടുംബത്തിൽ കച്ചവടക്കാരനായിരുന്ന അബ്ദുള്ളയുടെ പത്നി ആമിന പ്രസവിച്ചിരിക്കുന്നു.

മക്കക്കാരുടെ ആരാധനാ
മൂർത്തിത ലാവ തടാകം വരണ്ടു കഴിഞ്ഞു.
കെടാതെ സൂക്ഷിച്ചാരാധിച്ച തീകുണ്ഡാരം അണഞ്ഞിരിക്കുന്നു.

ലാത്തയും, ഉസ്സയും ഉൾപെടെ ബിംബങ്ങളഖിലവും നിലംപൊത്തിയിരിക്കുന്നു. എന്താണിതിന്റെ പൊരുൾ
ആരുണ്ടിതിന്റെ അറിവാളി

അന്വേഷണ കുതുകികളും ഏറി വന്നു.
അറിവിലെത്താനായി ഓടിക്കൊണ്ടേയിരുന്നു.

കുട്ടിക്ക് പേര് വിളിക്കപ്പെട്ടു
മുഹമ്മദ് .

അതെ
മുഹമ്മദ് . 
സ്തുദിക്കപ്പെട്ടവൻ ജൻമം കൊണ്ടിരിക്കുന്നു.
റബീഇൻ പകലോൻ
തെളിമ പരത്തിയെത്തുകയാണ്.

ബാപ്പ ജീവിച്ചിരിപ്പില്ല.
ജനന മുഖം കാണാതെ
പിതാവ് യാത്രയിലൊരുനാൾ വേർപിരിഞ്ഞകന്നു പോയി.

മഹിതവും പെരുമയും,
തറവാടിത്വത്തിന്റെ ഉച്ചിയിൽ ജനനം കൊണ്ടതെങ്കിലും ഞെരുക്കത്താൽ സമ്പാദ്യ
മേൻമയില്ലാത്ത ഹാശിമി കുടുംബമായതിനാൽ ജീവിത പരിമിതികളേറെയായിരുന്നു മുഹമ്മദിന്.

അമ്മിഞ്ഞ നുകർനത് ഹലീമയിലൂടെയായി.
കൂടെ കൂട്ടാനും
ചേർത്ത് നിർത്താനും ഹലീമയുടെ മക്കളായി.

മുഹമ്മദ് വളരുകയാണ്.
അഴകും , തേജസും കർണാനന്ദകരവും,
കരളാർദതയുമാവുകയാണ്.
അടുപ്പം കൂടാനാശികളെല്ലാം സ്നേഹാധരം ഉളളിലൊതുക്കി അകലം തീർത്തു.
കുറൈശീ കുട്ടിയാണ്.
പേടിയാണ് കുറൈശിക്കൂട്ടരെ .

ആടുകളുമായി ഹലീമയുടെമക്കളോടൊപ്പം കാടണഞ്ഞൊരു ദിനം
വെളള വസ്ത്രാങ്കിതരൊരുപറ്റം
മുഹമ്മദിനെ പിടിച്ചകത്തിപ്പോയി.
നെഞ്ച് പിളർത്തുന്നത് കണ്ടാ കൂട്ടുപിള്ളേർ ആർത്തലച്ചണഞ്ഞു മാതാവാകും ഹലീമ തൻ സമീപം.
വിറ കൊണ്ടലീമ പാഞ്ഞടുത്തു കാടടുക്കൽ.
ചെന്നു കണ്ടത് മുഹമ്മദിനെ
സംഭവിച്ചതെന്തെന്നറിയാത്ത മുഹമ്മദിന്റെ മുഖംനോക്കി ചോദ്യമെറിഞ്ഞു.
എങ്കിലും ഒന്നുമില്ലെന്നോതി മുഹമ്മദും.
 അടയാള ലേശമന്യേ സംഭവ്യതയെയറിയാതെ ഹലീമ കൂട്ടിയണഞ്ഞുവീടകം.

വ്യാപാരശാലയിലൊരു നാൾ ഈന്തപ്പഴം തൂക്കുന്നതിനിടയിലൊരെണ്ണം താഴേക്ക് പതിച്ചതുംകൂട്ടിയെടുത്ത ബാലമുഹമ്മദ് തന്റെതല്ലെന്നറിയിച്ച 
ഈന്തപ്പഴം തിരികെയെത്തിച്ച മുഹമ്മദിനെ നോക്കി വ്യാപാരി മൊഴിഞ്ഞതാണന്ന് അൽ അമീനെന്ന് അഥവാ വിശ്വസ്ഥനെന്ന്.
മുഹമ്മദ് പിന്നെ
അൽ അമീൻ മുഹമ്മദായി.

വളർമ്മയോടൊപ്പം
നേരൂറും മൊഴി വാഖ്യങ്ങളും , അഴകാൽ മികന്ത മുഖവും 
വടിവൊത്ത ശരീരാകാരവും മക്കക്കാർക്കിടയിലെ വ്യത്യസ്ഥനാക്കിയ അൽ അമീൻ ആരാലും സ്നേഹിക്കപ്പെട്ടു.

ജീവിത യാത്രക്കിടയിലൊരു ദിനം
താഇഫ് കുടുംബകൂടലിൽ ചേർന്ന് തിരിക്കവെ കുഞ്ഞാകും മുഹമ്മദിന്നുമ്മയും വിട ചൊല്ലി.

വമ്പൻ തറവാട്ടിലെ കായിക ബലാധികാരികളുടെ കുടുംബത്തിലെ കൊച്ചു ബാലൻ അനാഥനാവുകയാണ്.
ഓമനിക്കാനും ഉപദേശിക്കാനും
ഉയിരടുപ്പത്തിനും ആരുമില്ലാത്ത അനാഥൻ.

മക്കാധിപൻമാരും കുറൈശിവമ്പൻമാരുമായ അബൂലഹബിന്റെയും
അബൂത്താലിബിന്റേയും,
അബ്ദുൽ മുത്തലിബിന്റേയും സംരക്ഷണത്തിൽ മുഹമ്മദ് വലുതാവുകയാണ്.

കഅബ അറ്റകുറ്റപ്പണിയിലേർപ്പെട്ട കൂട്ടാളികളോടൊപ്പം ഒരു ദിനം ചേർന്ന മുഹമ്മദിന്റെ തലയിൽ പണിയാള മ്യൂപ്പൻ കല്ലുവെച്ചു കൊടുത്തു.
തല വേദിനിച്ചകുട്ടി കല്ല് താഴേക്കിട്ടു.
മേലുടുപ്പഴിച്ച് തലയിൽ കെട്ടാൻ മൂപ്പൻ കൽപിച്ചു.
മേൽവസ്ത്രമഴിച്ച മുഹമ്മദ്
 പരിക്ഷീണിതനായി നിലത്തുവീണു.
മുട്ടിനു മീതെ മാത്രമെത്തുന്ന അടി വസ്ത്രം കണ്ട മൂപ്പൻ മേൽവസ്ത്രം അണിയിച്ചപ്പോഴാണ് ബോധം വന്നത്.
മൂപ്പൻ മൊഴിഞ്ഞു.
ഇവനിലെന്തോ പ്രത്യേകതയുണ്ടെന്ന് .

കൂട്ടുകാരേറി വന്നു.
വിശ്വസ്തൻമുഹമ്മദിന്റെ
വാക്കുകൾക്ക് വിശ്വസ്തതയും,
പ്രവർത്തികളോട് ആശയേറ്റവും കൈവന്നു.

അതെ
അതായിരുന്നു മുഹമ്മദ് .

മഹത്വങ്ങൾ ഇനിയുമേറെ വിവരണങ്ങളാക്കാനുണ്ടെന്നാലും അക്ഷരപരിമിതിയിലൊതുക്കുകയാണീ കുറിപ്പ്.

പ്രവർത്തികളിൽ  
പൊരുത്തപ്പെടാത്തതും.,
അനുസരണക്കേട് കാട്ടുന്നോരുമായ കുട്ടികളെ നോക്കിപഴമക്കാരായ നമ്മുടെ ഉമ്മമാർ പറയുമായിരുന്നു അവനൊരു ഖുറൈശിക്കാരനാണെന്ന് .
ഇതിന്റെ പൊരുൾ
അന്നത്തെ മക്കഖുറൈശി വമ്പൻ മാരെ ആസ്പദമാക്കിത്തന്നെ പറഞ്ഞതാണ്.

ഉമ്മയും ഉപ്പയുമില്ലാത്ത മുഹമ്മദ് .
പോരാത്തതിന് ഖുറൈശി തറവാട്ടുകാരനും .
ചോദ്യം ചെയ്യപ്പെടാത്ത
തറവാടിന്റെ പെരുമയും.

ആരെങ്കിലും എന്തെങ്കിലും കാര്യത്തിന്
ചോദ്യം ചെയ്താൻ ഉടലിൽ പിന്നെ തലയുണ്ടാവില്ല.
അത്തരം കായിക, ശാരീരിക, ബലമുളള
ഒരു തറവാട്ടിൽ ജനിച്ചിട്ടും സാരോപദേശമേകാനും ,
ഊക്കാശയമേറ്റാനും അവകാശികളില്ലാതെയും, വളർന്ന മുഹമ്മദിനെ
സർവ്വാധിപൻ നുബുവ്വത്തിന് മുമ്പു തന്നെ പാകപ്പെടുത്തിയെടുത്തിരുന്നു എന്ന് വേണം കരുതാൻ

സാഹചര്യങ്ങൾഎന്തും ചെയ്യാൻ പാകത്തിലായിരുന്നിട്ടു കൂടി കുഞ്ഞു കാലത്ത് തന്നെ വാക്ക് കൊണ്ടും, നോക്ക് കൊണ്ടും, പ്രവർത്തി കൊണ്ടും
മഹത്വമുളളവനെന്നും,
വിശ്വസ്തനെന്നും
ചിട്ടാ ജീവിയെന്നും,
നാട്ടു ജീവിത വിശേഷണമായി പറയിപ്പിക്കാൻ പാകത്തിൽ നേരത്തേ 
തന്നെ ഒരുക്കിയൊപ്പിക്കുകയായിരുന്നു പ്രവാചകനാകാനിരിക്കുന്ന മുഹമ്മദ്നെ (സ്വ )

റബീഉൽ അവ്വൽ 12
തികളാഴ്ച ജനനം കൊണ്ട ആ സർവ ലോക ജനനീ ഗുരുവിനെ ആധരിക്കയാണീ 1446വർഷങ്ങൾക്കിപ്പുറത്തും മാനവർ .

ഈ പ്രാവശ്യത്തെ നബിദിനവും തിങ്കളാഴ്ച തന്നെയെന്ന പ്രത്യേകത യുമുണ്ട്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലേ ഇനിയൊരു റബീഉൽഅവ്വൽ 12 തികളാഴ്ചയായി എത്തുകയുള്ളൂ.

തിങ്കൾ കതിരിന്റെ മലർവാടി തേടി പൂമോഹങ്ങളാൽ ആരവങ്ങളേറ്റുന്ന മഹിത സന്ദേശാശയ സ്വീകാര്യാശികൾക്ക്
ആശയാശിയായൊരുവന്റെ ഹൃദയാടിത്തട്ടിലെ നബിദിനാശംസകൾ.

                                

Post a Comment

0 Comments