Ticker

6/recent/ticker-posts

വീട്ടിലെ പാചകവാതക സിലിണ്ടറിലെ ഗ്യാസ് ചോർച്ച അറിയാതെ സ്വിച്ചിട്ടപ്പോൾ തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരണപ്പെട്ടു

കൊല്ലം  വീട്ടിലെ പാചകവാതക സിലിണ്ടറിലെ ഗ്യാസ് ചോർച്ച അറിയാതെ സ്വിച്ചിട്ടപ്പോൾ തീ പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരണപ്പെട്ടു മയ്യനാട് കാരിക്കുഴിഴകം വീട്ടിൽ എം രത്നമ്മ (74) ആണ് മരിച്ചത്.
 തിങ്കളാഴ്ച പുലർച്ചയായിരുന്നു അപകടം വീടിൻറെ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിനിടെ അടുക്കള വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീ പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു
തീ ദേഹത്ത് ആളിപ്പടർന്ന ഇവർ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു അടുക്കളയിൽ നിന്ന് ഹാളിലേക്ക് നിലവിളിച്ചു ഓടിയ ഇവർ ഉടൻ കൊഴിഞ്ഞുവീഴുകയും ചെയ്തു സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകൻറെ ഭാര്യ വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല പിന്നാലെ ഓടിയെത്തിയ കൊച്ചുമക്കൾ ചേർന്ന് അമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ടാണ് തീ കെടുത്തിയത് ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റു ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ ചികിത്സയിലിരിക്കെ ഇന്നലെ  രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു

Post a Comment

0 Comments