Ticker

6/recent/ticker-posts

കേരള മുസ് ലിം ജമാഅത്ത് സ്നേഹ സദസ് സംഘടിപ്പിച്ചു


പേരാമ്പ്ര: തിരുനബി(സ്വ): ജീവിതം, ദർശനം എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിനിൻ്റെ ഭാഗമായി കേരള മുസ്‌ ലിം ജമാഅത്ത് പേരാമ്പ്ര സോൺ കമ്മിറ്റി സ്നേഹ സദസ് സംഘടിപ്പിച്ചു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി കൈപ്രം അദ്ധ്യക്ഷത വഹിച്ചു. നജീബ് സഖാഫി വാല്യക്കോട് വിഷയാവതരണം നടത്തി. സബ് ഇൻസ്പെക്ടർ സജി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്തംഗം പി കെ രാഗേഷ്, സി പി എ അസീസ് മാസ്റ്റർ, ഒ പി മുഹമ്മദ്, ബി.എം മുഹമ്മദ്, ഇ.എം ബാബു, ഡോ മുഹമ്മദലി മാടായി, കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, ബഷീർ കുട്ടമ്പത്ത്, കുഞ്ഞബ്ദുള്ള പേരാമ്പ്ര സംസാരിച്ചു.

 

Post a Comment

0 Comments