Ticker

6/recent/ticker-posts

സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെനന്തിയിൽ സമര സായാഹ്നം




നന്തി ബസാർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നുവരുമ്പോൾ ജനങ്ങളുടെ  സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിൻ്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ ജനകീയ കമ്മിറ്റി നന്തി ടൗണിൽ സമര സായാഹ്നം നടന്നു. എം എൽ എ കാനത്തിൽ ജമീല ഉൽഘാടനംചെയ്തു. സി.കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. നന്തി -ചെങ്ങോട്ട്കാവ് ബൈപാസ് തുടങ്ങുന്ന നന്തി ടൗണിൽ പഴയ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന പി.ബ്ലിയു ഡി റോഡ് പഴയപടി നിലനിർത്തുക, അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം കവറിങ്ങ് സ്ലാബുകൾ പുതുക്കി പണിയുക, പുറക്കൽ - നന്തി ടൗൺ റോഡ് പുനഃസ്ഥാപിക്കുക, നന്തി ടൗണിനും, തിക്കോടി പഞ്ചായത്തിനുമിടയിൽ മൂന്നര കിലോമീറ്റർ ഒരു അണ്ടർ പാസ്സുമില്ല, ഇരുപതാം മൈലിൽ അണ്ടർ പാസ് നിർമ്മിക്കുക, ഗോകലെ സ്കുളിന്നടുത്ത് ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക, പബ്ലിക്ക് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പുതിയ ദേശീയ പാതയിലേക്കുള്ള പ്രവശനത്തിന് വ്യക്തത ഇല്ല, സർവ്വീസ് റോഡിൽ നിന്നുള്ള പ്രവേശനം യാഥാർത്ഥ്യമാക്കുക, പാതയിലൂടെ നീളം മണ്ണിടിച്ചൽ തടയുക, അഴിയൂർ-വെങ്ങളം റീച്ച് 66 പ്രവൃത്തി വഗാഡ് കമ്പനിക്കാണ് ഉപകരാർ ജനങ്ങളുമായി പ്രോജക്ട് പ്ലാനുകൾ പോലും കൃത്യമായി സംവദിക്കാതെ മുന്നോട്ട് പോയതിനാൽ പാതയോരത്തുള്ള ജനങ്ങൾ വളരെ യാഥനകളാണനുഭവിക്കുന്നത്.ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി തുടങ്ങി മുഴുവൻ അധികാരികൾക്കും നിവേദനം നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.പി.ശിവാനന്ദൻ, വി.പി.ദുൽ ഖിഫിൽ, കെ. ജീവാനന്ദൻ, ഷീജ പട്ടേരി, ചെനോത്ത് ഭാസ്കരൻ ,എൻ.നാരായണൻ, കെ.ടി.നാണു, സി.വി.ബാബു, കെ.ശ്രീനിവാസൻ ,സി.ഗോപാലൻ, സിറാജ് മുത്തായം, യു.വി.മാധവൻ, റസൽ നന്തി, സുനിൽ, പവിത്രൻ ആതിര, സി.ഫൈസൽ, ടി.പി.സന്തോഷ് സംസാരിച്ചു.രാമകൃഷ്ണൻ കിഴക്കയിൽ സ്വാഗതവും, വി.വി.സുരേഷ് നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments