Ticker

6/recent/ticker-posts

കാപ്പാട് റോഡ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിചു

പൊതുമരാമത്ത് ഫ്ലാൻ ഫണ്ടിൽ നിന്നും 2.82 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന വെങ്ങളം - കാപ്പാട് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു . 

കാപ്പാട് മുതൽ വെങ്ങളം വരെ 2.650 കിലോമീറ്റർ റോഡ് ബി.എം .ബി .സി നിലവാരത്തിലേക്ക് ഉയർത്തുകയാണ് . കോഴിക്കോട് ഭാഗത്ത് നിന്നും  കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തുന്ന  നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണിത് . നിലവിൽ റോഡിൻ്റെ പല ഭാഗത്തുമുള്ള വെള്ളക്കെട്ടിന് ഇതോടെ പരിഹാരമാകും . ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ചെയ്യുന്നത് .

Post a Comment

0 Comments