Ticker

6/recent/ticker-posts

എം.കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണവും സ്നേഹമുദ്ര പുരസ്കാര സമർപ്പണവും.


തിക്കോടി:സാഹിത്യ നിരൂപകനും അധ്യാപകനും സാഹിത്യ അക്കാദമി സെക്രട്ടറിയുമായിരുന്ന എം.കുട്ടികൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.സമന്വയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൃക്കോട്ടൂർ സാരഥി ഹാളിൽ ചേർന്ന പരിപാടിയിൽ എൻ.കെ.സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
എം.കുട്ടികൃഷ്ണൻ സ്മാരക സ്നേഹമുദ്ര പുരസ്‌കാരം,ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവും രാഷ്ട്രീയ നേതാവുമായ സി.കുഞ്ഞമ്മദിന് സമർപ്പിച്ചു.തിക്കോടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു സംസാരിച്ചു.കൈനോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.പി. കെ.ബാലചന്ദ്രൻ സംസാരിച്ചു.പുഷ്പൻ തിക്കോടി സ്വാഗതവും ഇ.സി.ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments