Ticker

6/recent/ticker-posts

എം.എസ്.എം. ജില്ലാ ഹൈസെക്കിന് പ്രൗഢഗംഭീര സമാപനം


നന്തി ബസാർ :കേരളീയ സമൂഹം വളരെ ആദരവോടെ കണ്ടിരുന്ന ഗുരുശിഷ്യബന്ധത്തിന് കളങ്കം ചാർത്തുന്ന വാർത്തകളാണ് ദിനംപ്രതി കാമ്പസുകളിൽ നിന്ന് കേൾക്കുന്നതെന്നും ധാർമ്മികതയിലൂന്നിയ സിലബസും ലഹരിക്കെതിരെയുള്ള അതീവ ജാഗ്രതയും  നടപടികളുമാണ് ഒരു പരിധി വരെ ഇതിന് പരിഹാരമെന്നും മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം.എസ്.എം) കോഴിക്കോട് നോർത്ത് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം അഭിപ്രായപ്പെട്ടു.  എം.എസ്.എം.കേരള ജന.സെക്രട്ടറി സുഹ്‌ഫി ഇമ്രാൻ ഉദ്‌ഘാടനം ചെയ്തു.  ലക്ഷ്യബോധം , ലഹരി, ലിബറലിസം, മോട്ടിവേഷൻ, ഗേൾസ് ഗാതറിംഗ് സെഷനുകളിൽ  പി.കെ.സകരിയ്യാ സ്വലാഹി, ഷാഹിദ് മുസ്ലിം ഫാറൂഖി, അംജദ് എടവണ്ണ, ജലീൽ മാമാങ്കര, അപ്പ അഡ്വ: ബിലാൽ മുഹമദ്, ഷുഐബ് സ്വലാഹി, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ ബാരി ബുസ്താനി, മിൻഹ ഹബീബ് വിഷയാവതരണം നടത്തി.നഗരസഭാ കൗൺസിലർ വി.പി.ഇബ്രാഹിം കുട്ടി,കെ.എൻ.എം ജില്ലാ പ്രസിഡണ്ട് വി.പി.അബ്ദുസ്സലാം മാസ്റ്റർ,സെക്രട്ടറി എൻ.കെ.എം സകരിയ്യ, ട്രഷറർ സി.കെ.പോക്കർ മാസ്റ്റർ,ടി.പി. മൊയ്തു വടകര, ഐ.എസ്.എം.സംസ്ഥാന ട്രഷറർ കെ.എം.എ.അസീസ്, ജില്ലാ പ്രസിഡണ്ട് നൗഫൽ ബിനോയ്, ടി.വി.അബ്ദുൽ ഖാദർ, അബ്ദുൽ ജലീൽ, സലീൽ അഹമദ് സലീൽ, എം.എസ്.എം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹമദ് കെ .പി, സെക്രട്ടറി സഹദ് ഫുർഖാനി, സംസ്ഥാന കൗൺസിലർ സുഹൈൽ ഫുർഖാനി കല്ലേരി, എം.ജി.എം ജില്ലാ പ്രസിഡണ്ട് മറിയം ടീച്ചർ പേരാമ്പ്ര, ഷംല.ഇ, ഫർഹാന ഷറിൻ, നദീം.ടി.ടി.കെ, മിസ് ഹബ് സാനി ആവള, നിജാസ് ഫുർഖാനി സംസാരിച്ചു.


 

Post a Comment

0 Comments