Ticker

6/recent/ticker-posts

കടിയങ്ങാട് പുലിയോട് സാദൃശ്യമുള്ള ജീവി കാട്ടുപൂച്ച എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ



പേരാമ്പ്ര കടിയങ്ങാട്  മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങിഎന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ കാട്ടുപൂച്ചയുടെതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാട്ടുപൂച്ച എന്ന് അറിയിച്ചത്. ഇന്ന് വൈകിട്ട് 6.30 യോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്. അവിടെ ഉണ്ടായിരുന്ന കുട്ടികളാണ് ജീവിയെ ആദ്യം കാണുന്നത്.

ഇവർ ബഹളം വെച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റി കാട്ടിലേക്ക് കയറി പോയി. പിന്നീട് രാത്രി 8.30 ഓടെ തെക്കയിൽ ബാലൻ്റെ വീടിന് പുറകിൽ നിന്നും എന്തോ ശബ്ദം കേട്ട് ആളുകൾ  നോക്കിയപ്പോൾ ചേമ്പ് കൃഷിയിടത്തിൽ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി.   കുട്ടികൾ പകർത്തിയ വീഡിയോയിൽ ജീവി കടന്നു പോവുന്നതായി കാണുന്നുണ്ട്  ഈ ദൃശ്യം വനംവകുപ്പ് പരിശോധിക്കുകയും കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് അതിനാൽ ഇത് പുലി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

Post a Comment

0 Comments