Ticker

6/recent/ticker-posts

പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവ വിദ്യാർത്ഥികൾക്കുള്ള പ്രചോദനം ആകണം.ഇബ്രാഹിം തിക്കോടി





ലോവർ പ്രൈമറി  വിദ്യാലയത്തിന്റെ ചവിട്ടുപടികൾ താണ്ടി വിജയത്തിൻറെ നെറുകയിൽ എത്തി നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ പൊന്നോണ നാളിൽ ആദരിച്ചു . തിക്കോടി പാലൂർ ലോവർ പ്രൈമറി സ്കൂളിൽ വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ജമീല സമദ്  ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നത് നവവിദ്യാർഥികൾക്കുള്ള പ്രചോദനം ആകണമെന്നും, വിജയത്തിലേക്കുള്ള വെട്ടമായത് മാറണമെന്നും മുഖ്യാതിഥിയും എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി. പി.ടി.എ പ്രസിഡണ്ട് രേഷ്മ രാജേഷ് അധ്യക്ഷത വഹിച്ചു .പ്രധാന അധ്യാപിക വീണ ഗംഗാധരൻ സ്വാഗതം പറഞ്ഞു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി ഷക്കീല, മുൻ പ്രധാന അധ്യാപിക ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.

നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ബി .ബി.എസ്
 പ്രവേശനം ലഭിച്ച പാർവ്വണ വി .എച്ച് ,പ്ലസ് ടു ജേതാവ് ഋതു പർണദേവ്,എൽ.എസ്.എസ് പരീക്ഷയിൽ മികവ് നേടിയ മുഹമ്മദ് ജലാൽ, തന്മയ ബി.ആർ, എസ്.എസ്.എൽ.സി പരീക്ഷയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച അഞ്ചൽ കെ.എസ്,അവനീത് കെ.എസ്,കൃഷ്ണാനന്ദ കെ.,ലുലു സഹീർ,റിദാൻ മുനീർ ടി.കെഎന്നിവരെ ചടങ്ങിൽ ആദരിച്ചു

Post a Comment

0 Comments