Ticker

6/recent/ticker-posts

കുറ്റവാളികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ


ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വിവാഹ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫോട്ടോഗ്രാഫർമാരെ വഴിയിൽ തടയുകയും,  ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പരിക്കേറ്റ ജെറിൻ,  നിധിൻ എന്നിവരെ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴിയും സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിനും, ഇടുക്കി ജില്ലാ മുൻ ജോ: സെക്രട്ടറി ഫ്രാൻസിസും ആശുപത്രിയിൽ സന്ദർശിച്ചു.
ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുകയാണെന്നും, കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്രയും വേഗം കൊണ്ടു വരണമെന്നും, ആവശ്യമായ നടപടികൾ പോലീസ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ന്യായമായ ആവശ്യങ്ങൾക്ക് സംഘടന ഒപ്പമുണ്ടാകും എന്നും അവർ പറഞ്ഞു.


നടപടി വേണം പയ്യോളി യൂണിറ്റ്

പയ്യോളി :ഇടുക്കി ജില്ലയിലെ മാങ്കുളത്ത് വിവാഹ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫോട്ടോഗ്രാഫർമാരായ ജെറിൻ. നിധിൻ എന്നിവരെ വഴിയിൽ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പയ്യോളി യൂണിറ്റ് ആവശ്യപ്പെട്ടു. പയ്യോളി മിഴിവിൻ്റെ ഓഫീസ്സിൽ വെച്ച് നടന്ന യോഗത്തിൽ പയ്യോളി യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ പയ്യോളി.യൂണിറ്റ് പ്രസിഡണ്ട്
രാമചന്ദ്രൻ അയനിക്കാട് .ട്രഷറർ ജിജി പ്രസാദ് . .ഉണ്ണി അയനിക്കാട്. ദീപു പള്ളിക്കര .ഷിനു കീഴൂർ. എന്നിവർ സംസാരിച്ചു.

Post a Comment

0 Comments