Ticker

6/recent/ticker-posts

പയ്യോളി സ്റ്റാൻ്റിൽ കയറാതെ ബസ്സുകളിൽ പലതും നിർത്തുന്നത് റോഡരികിൽ . നട്ടം തിരിഞ്ഞ് യാത്രക്കാർ

പയ്യോളി : ബസ്സുകൾ പയ്യോളി സ്റ്റാൻ്റിൽ കയറാതെ പോകുന്നത് കാരണം എവിടെ നിർത്തും എന്നറിയാതെ നട്ടം തിരിയുകയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർ.   ദേശീയപാതയോരത്താണ് ബസ്സുകൾ പലതും നിർത്തുന്നത് . ഇതുകാരണം ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ റോഡരികിലേക്ക് ഓടുന്ന സ്ഥിതിയാണ് .ഇത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നുണ്ട് പയ്യോളി ബസ് സ്റ്റാൻഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള ദേശീയപാതയോരത്തേക്ക് എത്തുമ്പോഴേക്കും ബസ് പുറപ്പെടുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.

കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറ്റി വീണ്ടും തിരിഞ്ഞുവന്നാണ് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടത് ഇത് കാരണം ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാനും സ്റ്റാൻഡിൽ എത്തിയ ബസ്സിനെ മുൻകടക്കാനുമാണ് ഇത്തരത്തിൽ റോഡരികിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്
ഇത് കാരണം ബസുകൾ നിർത്തുന്നതിൽ ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നത് യാത്രക്കാരാണ് .

കൂടാതെ റോഡരികൾ ബസ് നിർത്തുന്നത് കാരണം അതേ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പിന്നിൽ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്  ഇത്തരത്തിൽ സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്

Post a Comment

0 Comments