Ticker

6/recent/ticker-posts

കുട്ടികളുടെ അവകാശങ്ങളും ,കടമകളും ചർച്ച :ഒന്നിച്ചിരിക്കാം ഒത്തിരി പറയാം ബാല സദസ്സ്

തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമാ യ ഒക്ടോബർ 2 ന് ഉച്ചക്ക് രണ്ടു മണിക്ക് ഒന്നിച്ചിരിക്കാം ഒത്തിരി പറയാം എന്ന സന്ദേശം ഉയർത്തി കൊണ്ട് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും, കുട്ടികളുടെ അവകാശങ്ങളും ,കടമകളും ചർച്ച ചെയ്യുന്നതിന് വേണ്ടി  എല്ലാ വാർഡിലും ഒരേ ദിവസം ഒരേ സമയം ബാലസദസ്സ് സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി എ ഡി എസ് ആർപി മാർക്കുള്ള സിഡിഎസ് തല പരിശീലനം പഞ്ചായത്ത് ഹാളിൽ വച്ച് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി ഇന്ദിര k സി ഡി എസ് മെമ്പർമാർ എഡിഎസ് ചെയർപേഴ്സൺ മാർ ബാലസഭ ആർ പി മാർ പങ്കെടുത്തു. ബാലസഭ സിഡിഎസ് ആർപി അമയ ഷാജി ക്ലാസെടുത്തു. ചടങ്ങിന് സിഡിഎസ് മെമ്പർ ഗീത സ്വാഗതം പറയുകയും ഷാമിനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments