Ticker

6/recent/ticker-posts

വി ആർ വിജയരാഘവൻ മാസ്റ്ററുടെ അനുസ്മരണയോഗം നടത്തി




 പയ്യോളി :  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗവും കിസാൻ സഭ ജില്ലാ പ്രസിഡണ്ട് അധ്യാപക പ്രസ്ഥാനത്തിൻ്റെ സംസ്ഥാന അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി ആർ വിജയരാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു.

'  പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന  .പരിപാടി സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെംബർ ശശിധരൻ കെ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ബജറ്റും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യ പരിഷത് മുൻ അധ്യക്ഷൻ പ്രൊഫസ്സർ ടി.പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.. വി എം ഷാഹുൽ ഹമീദ് ഉപഹാരം വിതരണം ചെയ്തു.ജില്ലാ കൗൺസിൽ അംഗം പി ബാലഗോപാലൻ മാസ്റ്റർ. എസ് സുനിൽമോഹൻ .രജീഷ് ടി എൻ.എന്നിവർ സംസാരിച്ചു.

Post a Comment

0 Comments